
കല്പറ്റ: അമ്പലവയലില്‍ വളര്‍ത്തുനായയെ വീട്ടുവളപ്പില്‍ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം.
അമ്പലവയല്‍ ആറാട്ടുപാറയില്‍ പികെ കേളു എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി പിടിച്ചുകൊണ്ട് പോയത്. ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ് കണ്ടത്.
ഇതോടെ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതില്‍ പുലി നായയെ പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാൻ പോലും ഇട കൊടുക്കാതെ നായയെ കടിച്ചെടുത്ത് കൊണ്ടോടുകയാണ്.
വനവാസമേഖല തന്നെയാണിത്. എന്നാല്‍ പുലിയുടെ ആക്രമണം അത്ര സാധാരണമല്ല. വാര്‍ത്തയുടെ വീഡിയോ…
Last Updated May 7, 2024, 4:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]