
തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്കരണം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.
ആദ്യം ആരും വന്നില്ലെങ്കിലും പിന്നീട് രണ്ടുപേർ ടെസ്റ്റിനെത്തി. രണ്ടു പേരും ടെസ്റ്റിൽ പങ്കെടുക്കാതെ മടങ്ങി. ഇന്നത്തെ തീയതി റദ്ദായതിനെ തുടർന്നാണ് ടെസ്റ്റിനെത്തിയവർ മടങ്ങിയത്.
കോഴിക്കോടും ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു. കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലെ ടെസ്റ്റ് ആണ് ഇന്നും തടഞ്ഞത്. സിഐടിയു ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം.
Story Highlights: driving test halted protest
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]