ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്റർ പ്രചണ്ഡിൽ പറന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ബെംഗളൂരുവിലെ എച്ച്എഎൽ സന്ദർശനത്തിനിടെയാണ് കരസേന മേധാവി പ്രചണ്ഡിൽ പറന്നത്.
അതേസമയം യുദ്ധഭൂമിയിൽ ഇന്ത്യൻ സേനകളുടെ കരുത്താണ് പ്രചണ്ഡ് എന്ന് കരസേന മേധാവി വ്യക്തമാക്കി. എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന ‘പ്രചണ്ഡ’ സേനയ്ക്ക് വലിയ മുതൽക്കൂട്ടാണെന്നും വേഗത്തിൽ ആക്രമണം നടത്താനും വേഗത്തിൽ പ്രതികരിക്കാനും പ്രചണ്ഡിന് കഴിയുമെന്നും കരസേന മേധാവി പറഞ്ഞു.
ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ആക്രമണ ഹെലികോപ്റ്ററായ ‘പ്രചണ്ഡ’, 6000 മീറ്ററിൽ കൂടുതലുള്ള ഉയരങ്ങളിലും പ്രവർത്തിക്കും. ക്ലോസ് എയർ സപ്പോർട്ട്, ടാങ്ക് വിരുദ്ധ ആക്രമണം, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.
അതേസമയം നേരത്തെ രാഷ്ട്രപതി ദ്രൗപദി മുർമ്മും പ്രചണ്ഡിൽ പറന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

