ദില്ലി: മധ്യപ്രദേശിലെ ഇൻഡോറിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും തടഞ്ഞുവെച്ചു. റെയിൽവേ പൊലീസ് ആണ് തടഞ്ഞത്.
ഇന്നലെയാണ് സംഭവം. മഠത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടു പേരെയാണ് തടഞ്ഞത്.
ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. ഇൻഡോർ രൂപത അറിയിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിച്ചെന്ന് ഇൻഡോർ രൂപത ബിഷപ്പ് തോമസ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മനുഷ്യക്കടത്താണെന്ന് പറഞ്ഞ് റെയിൽവെ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് അറിഞ്ഞതെന്നും ഇതോടെ അവര്ക്ക് പോകാനുള്ള ട്രെയിനും പോയെന്നും ആരോ തെറ്റായ വിവരം നൽകുകയായിരുന്നുവെന്നും ബിഷപ്പ് തോമസ് മാത്യു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

