കുവൈത്ത് സിറ്റി: രാജ്യത്തും മേഖലയിലും നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പിൽ പ്രകാരം ഏപ്രിൽ 7 (ചൊവ്വ) അർധരാത്രി 12 മണി മുതൽ ഏപ്രിൽ 8 (ബുധൻ) രാവിലെ 6 മണിവരെ, അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുള്ളത്.
സുരക്ഷാ ഏജൻസികൾക്ക് അവരുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ സഹായിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം. ഈ ഘട്ടത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട
വകുപ്പുകളുമായി സഹകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

