
തേൻശേഖരിക്കാനെത്തിയ ആദിവാസി യുവാവ് പുഴയിലെ കുഴിയിൽ വീണു; തിരച്ചിൽ 24 മണിക്കൂർ പിന്നിട്ടു
പാലക്കാട് ∙ തേൻ ശേഖരിക്കാൻ എത്തിയ ആദിവാസി യുവാവ് പുഴയിലെ കുഴിയിൽ വീണു. ഇന്നലെ രാത്രി 7 മണിയോടെയാണ് അട്ടപ്പാടി കരുവാര സ്വദേശി മണികണ്ഠൻ (24) വെള്ളം നിറഞ്ഞ കുഴിയിൽ വീണത്.
കല്ലടിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പപതി കരിമല ഭാഗത്തെ പുഴയിലെ കുഴിയിലാണ് യുവാവ് വീണത്. തേൻ ശേഖരിക്കാനാണ് മണികണ്ഠനടക്കമുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്.
ഇതിനിടയിലായിരുന്നു അപകടം.
Gulf News
ഫയർഫോഴ്സ് സ്കൂബാ സംഘവും വനം വകുപ്പും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവാവിന കണ്ടെത്താൻ സാധിച്ചില്ല.
യുവാവ് വീണ കുഴിയുടെ താഴെയായി വെള്ളച്ചാട്ടം ഉണ്ട്. യുവാവ് വിടവിലൂടെ വെള്ളച്ചാട്ടത്തിലേക്ക് വീണിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം.
മേഖലയിൽ കാട്ടാന ഇറങ്ങുന്നതിനാൽ രാത്രി തിരച്ചിൽ ദുഷ്കരമാണ്. യുവാവിനായി നാളെയും തിരച്ചിൽ തുടരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]