
മലപ്പുറം: ‘ഹാപ്പി ഹവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയിൽ മഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിന് പിഴ. കഴിഞ്ഞ വർഷം അവസാനം പുതിയതായി പ്രവർത്തനം ആരംഭിച്ച കടക്കാണ് ജില്ലാ ഉപഭോകൃത കമ്മീഷൻ 10,000 രൂപ പിഴ ചുമത്തിയത്. 2024 ഒക്ടോബർ ഒന്നിന് കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ഒരു ഉപഭോക്താവ് പരാതിയുമായി ജില്ലാ ഉപഭോകൃത കമ്മീഷനെ സമീപിക്കുകയായിരുന്നു
ഒന്നാം തീയ്യതി സാധനങ്ങൾ വാങ്ങുന്ന സമയത്ത്, രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് ഉപഭോക്താവിനെ സ്ഥാപന ജീവനക്കാർ അറിയിച്ചിരുന്നു. സാധനങ്ങളുടെ എംആർപിയും വിൽപ്പന വിലയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും കടയിൽ വെച്ച് നൽകുകയും ചെയ്തു. ഇത് അനുസരിച്ച് സാധനങ്ങൾ വാങ്ങി ബില്ലെഴുതുമ്പോൾ പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതാത് സമയം പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അറിയിച്ചു.
എന്നാൽ കടയിൽ നിന്ന് കിട്ടിയ നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല എന്നുള്ളത് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണനാണ് കമ്മീഷനിൽ പരാതി നൽകിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ വിധിക്കുകയായിരുന്നു. മോഹൻദാസ് പ്രസിഡൻറും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃത കമ്മീഷനാണ് കേസിൽ വിധി പ്രസ്താവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]