
കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. നിരവധി ഷോകളിലും സീരിയലുകളിലും വെബ് സീരിസിലുമെല്ലാം അമൃത ഇതിനകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. അച്ഛൻ തങ്ങളെ ഉപേക്ഷിച്ചുപോയ കാര്യമൊക്കെ അമൃത മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ, താൻ കുട്ടിക്കാലം ചെലവഴിച്ച, അച്ഛന്റെ നാട്ടിൽ വീണ്ടുമൊരിക്കൽ കൂടി പോയ കാര്യമാണ് അമൃത പുതിയ വീഡിയോയിൽ കാണിക്കുന്നത്.
അച്ഛന്റെ കാര്യം പറയുന്നത് അമ്മയെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണെന്നും അത് കേട്ടാല്‍ അമ്മ വൈലന്റ് ആവുമെന്നുമൊക്കെ അമൃത മുൻപ് പറഞ്ഞിരുന്നു. എന്നാലിത്തവണ താൻ സഹോദരിയെപ്പോലെ കാണുന്ന ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അമൃതയും അമ്മയും നാട്ടിലെത്തിയത്. ”നാട്ടിലേക്ക് പോവുകയാണ് ഞങ്ങള്‍. എനിക്ക് ആകെയുള്ള സഹോദരിയാണ്. അച്ഛന്റെ കുടുംബത്തിലെയാണ്, ചിലപ്പോള്‍ ഇതായിരിക്കും ആദ്യത്തെയും അവസാനത്തെയും ഫംങ്ഷൻ.
നേരത്തെ മുതല്‍ അവരുമായി ഞങ്ങള്‍ അത്രയും അറ്റാച്ച്ഡാണ്. അതുകൊണ്ടാണ് അവിടുത്തെ കല്യാണത്തിന് പോകുന്നത്. ഷൂട്ട് ഉള്ളത് കൊണ്ട് ഈ കല്യാണത്തിന് പോകാന്‍ പറ്റുമോ എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. എന്നാൽ കല്യാണം കൂടാൻ പറ്റി. ബന്ധുക്കളിൽ പലരെയും കാണാൻ പറ്റി”, അമൃത വ്ളോഗിൽ പറഞ്ഞു. സഹോദരിക്ക് അമൃത തന്റെ സ്നേഹസമ്മാനം നൽകുന്നതും വീഡിയോയിൽ കാണാം. തന്നെ എന്നും ഓർത്തിരിക്കാനാണ് ഈ സമ്മാനമെന്നും അമൃത വീഡിയോയിൽ പറയുന്നുണ്ട്.
ഇവിടേക്ക് വീട് വെച്ച് വന്ന് താമസിക്കണമെന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് അമൃത പറയുമ്പോള്‍ ഈ നാട്ടിലേക്ക് വരാന്‍ താല്പര്യമില്ലെന്നും തിരുവന്തരപുരത്തെ വാടകവീട്ടിൽ തന്നെ താമസിച്ചോളാം എന്നുമായിരുന്നു അമ്മയുടെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]