
‘പുതിയ സെക്രട്ടറിയുടെ പേര് കേട്ടിട്ടില്ല, ഗൂഗിളിൽ നോക്കാം’; സിപിഎമ്മിന് തലപ്പൊക്കമുള്ള ഒരു നേതാവുണ്ടോയെന്ന് ബിപ്ലവ് ദേവ്
അഗര്‍ത്തല ∙ സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെ തനിക്ക് അറിയില്ലെന്നും കേരളത്തില്‍ നിന്നുള്ളയാളെന്ന് കേട്ടുവെന്നും ബിജെപി നേതാവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നിട്ടും അദ്ദേഹത്തെ പറ്റി കേട്ടിട്ടില്ല.
അദ്ദേഹത്തെ കുറിച്ച് അറിയാന്‍ താന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമെന്നും ബിപ്ലബ് കുമാര്‍ പരിഹസിച്ചു.
രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല.
നരേന്ദ്രമോദിയെ പോലെയോ അമിത് ഷായെ പോലെയോ യോഗി ആദിത്യനാഥിനെ പോലെയോ ദേശീയതലത്തില്‍ തലപ്പൊക്കമുള്ള നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇല്ല. പുതിയ സെക്രട്ടറി പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ടവനാവാം.
എന്നാല്‍ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്കുള്ള പുതിയ നേതാവിന്റെ ആരോഹണം രാജ്യമെമ്പാടും പ്രതിധ്വനിച്ചില്ലെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.
Latest News
ഒരു പാര്‍ട്ടിക്ക് നേതൃത്വം നല്കാന് രാജ്യമെമ്പാടും അറിയപ്പെടുന്ന ഒരു നേതാവ് ആവശ്യമാണ്.
ബിജെപിയില്‍ ദേശീയതലത്തില്‍ തലപ്പൊക്കമുള്ള നിരവധി നേതാക്കളുണ്ട്. കോണ്‍ഗ്രസിനകത്ത് ഒരു കുടുംബവാഴ്ചയുണ്ട്.
എന്നാല്‍ കമ്യൂണിസ്റ്റുകാരില്‍ ഇത്തരമൊരു നേതാവ് ഇല്ലെന്നും ബിപ്ലബ് കുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]