
തമിഴ്നാട് ഗവർണർക്ക് തിരിച്ചടി; ‘ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുത്’: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ ∙ നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവർണക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബിൽ തീരുമാനം നീട്ടാൻ ഗവർണർക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നൽകുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാൽ ബില്ലിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പർദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.