
കൊച്ചി: വഖഫ് ഭേദഗതി നിയമം പാസാക്കിയതോടെ മുനമ്പത്ത് എൻഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചതായി സംഘാടകർ. ബുധനാഴ്ച പരിപാടി നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉദ്ഘാടനത്തിന് എത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഒമ്പതിന് റിജിജു എത്തില്ലെന്നും ഈ ആഴ്ച്ച തന്നെ റിജിജു മുനമ്പത്ത് എത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
വഖഫ് ഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സർക്കാറിന് അഭിവാദ്യമർപ്പിച്ച് മുനമ്പം സമരക്കാർ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. Read More… ‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപി കണ്ണുവെച്ചിരിക്കുന്നു’; ആരോപണവുമായി മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ പ്രധാനമന്ത്രി മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു പ്രകടനം.
അതേസമയം, കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ മുനമ്പം പ്രശ്നത്തിനു പരിഹാരമാകുമെന്ന് കിരൺ റിജിജു പാർലമെന്റിൽ അറിയിച്ചിരുന്നു.
Asianet News Live
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]