
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മുൻ കാപ്പ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ. കല്ലമ്പലം സ്വദേശിയായ ബിജു, വെട്ടിമൺകോണം സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോട് കൂടി കല്ലമ്പലം മേടവിളയിൽ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലമ്പലം സ്റ്റേഷനിൽ രണ്ട് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ കല്ലമ്പലം സ്വദേശിയായ ബിജു, വെട്ടിമൺകോണം സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. ഉത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്ന പ്രതി യോഗിയെ വകവരുത്തുന്നതിനായാണ് പ്രതികൾ അവിടെ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി തമ്പടിച്ചതെന്ന് കല്ലമ്പലം എസ്എച്ച്ഒ പ്രൈജു പറഞ്ഞു.
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി പ്രതികളിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലെത്തിച്ച് നിർവീര്യമാക്കി. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ ഇരുപത്തിൽപ്പരം കേസുകളിൽ പ്രതിയും കൊല്ലം ജില്ലയിലെ കടക്കൽ, ചിതറ സ്റ്റേഷനുകളിൽ മോഷണം കൊലപാതക ശ്രമം, അടിപിടി കേസുകൾ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ പ്രധാന പ്രതി വാള ബിജു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.
വീഡിയോ സ്റ്റോറി കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]