
തിരക്കുപിടിച്ച ജീവിതക്രമവും മോശം ഭക്ഷണരീതികളുമാണ് കൊളസ്ട്രോള്‍ ബാധിക്കാന്‍ കാരണം. കൊളസ്ട്രോള്‍ കുറയ്ക്കാനായി ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതിനായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. റെഡ് മീറ്റിന്റെ ഉപയോഗവും പരമാവധി കുറയ്ക്കുക. ഒപ്പം തന്നെ മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഉലുവ കുതിര്‍ത്ത് വച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉലുവയിൽ ഫൈബറും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
രണ്ട്…
മഞ്ഞള്‍ പരമാവധി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. കാരണം മഞ്ഞളിലെ കുര്കുമിന് കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്…
നെല്ലിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
നാല്…
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന് കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഇവയും ഭക്ഷണത്തില്‍ ധാരാളമായി ചേര്‍ക്കാം.
അഞ്ച്…
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് രാവിലെ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ആറ്…
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഏഴ്…
ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളായ കെ, സി, ബി, എന്നിവയും അടങ്ങിയതാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
Last Updated Apr 8, 2024, 10:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]