
നോയിഡ: നോയിഡയിലെ വാട്ടർ പാർക്കിൽ 25 കാരനായ യുവാവ് മരിച്ചു. ധനഞ്ജയ് മഹേശ്വരി എന്ന യുവാവാണ് മരിച്ചത്. യുവാവും സുഹൃത്തുക്കളും ചേർന്ന് നോയിഡയിലെ ഒരു മാളിലെത്തിയതായിരുന്നു. ഇവിടെ വെച്ച് യുവാവ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ധനഞ്ജയ് മഹേശ്വരി നാല് സുഹൃത്തുക്കളോടൊപ്പം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പാർക്കിലെത്തിയത്. വസ്ത്രങ്ങൾ അഴിച്ച് ലോക്കറുകളിൽ സൂക്ഷിച്ച ശേഷം സുഹൃത്തുക്കളെല്ലാം നേരെ വാട്ടർ പാർക്കിലേക്ക് പോവുകയായിരുന്നു. വെള്ളത്തിലേക്ക് ഓരോരുത്തരായി ചാടി നീന്തുന്നതിനിടെ മഹേശ്വരിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അവനെ സുഹൃത്തുക്കളെല്ലാം ചേർന്ന് വിശ്രമിക്കാനായി നിലത്ത് ഇരുത്തിയെങ്കിലും പക്ഷേ ഭേദപ്പെട്ടില്ല. തുടർന്ന് മാൾ അധികൃതരുടെ ആംബുലൻസിൽ അടുത്തുള്ള കൈലാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവം നടന്നയുടൻ മഹേശ്വരിയുടെ കുടുംബാംഗങ്ങൾ നോയിഡയിൽ എത്തിയിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയാണെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനീഷ് മിശ്ര പറഞ്ഞു. ദില്ലിയിലെ ആദർശ് നഗറിലെ ശിവാജി റോഡ് എക്സ്റ്റൻഷനിലാണ് മഹേശ്വരി താമസിച്ചിരുന്നത്. ഞങ്ങൾ നിയമനടപടികൾ ആരംഭിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതിനുശേഷം കാരണം സ്ഥിരീകരിക്കാം. മാളിൻ്റെ മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടെന്ന കുടുംബത്തിൻ്റെ ആരോപണം പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Last Updated Apr 8, 2024, 11:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]