
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രി ദുരൈമുരുകന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഏഴരലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത്. മന്ത്രിയുടെ മകൻ കതിർ ആനന്ദ് സ്ഥാനാർത്ഥിയായ വെല്ലൂരിലാണ് സംഭവം. മന്ത്രിയുടെ ബന്ധുവായ നടരാജൻ എന്നയാളുടെ വീട്ടിലാണ് പണം കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയുടെ നോട്ടുകൾ ടെറസിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. നോട്ടുകള്‍ ടെറസില്‍ പലയിടത്തായി വാരിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
ചാക്കില്‍ ഒളിപ്പിച്ച നിലയിലും നോട്ടുകള്‍ കണ്ടെത്തി. 500ന്റെയും 200ന്റെയും 100ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. വോട്ടർമാർക്ക് നൽകാൻ പണം സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2019ൽ കതിർ ആനന്ദിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് 12 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചതിന് പിന്നാലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് രാഷ്ടപതി റദ്ദാക്കിയിരുന്നു
Last Updated Apr 8, 2024, 12:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]