

First Published Apr 7, 2024, 3:18 PM IST
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മുംബൈ ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ സൂര്യ ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു.
സൂര്യകുമാര്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ മൂന്ന് കളികളിലും മൂന്നാം നമ്പറില്‍ കളിച്ച നമന്‍ ധിര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മഫാകക്ക് പകരം റൊമാരിയോ ഷെപ്പേര്‍ഡും ഡെവാള്‍ഡ് ബ്രെവിസിന് പകരം മുഹമ്മദ് നബിയും പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഇന്ന് ടോസിടാൻ എത്തിയ ഹാര്‍ദ്ദിക്കിന് ആരാധകരുടെ കൂവലുണ്ടായില്ലെന്നതും ശ്രദ്ധേയമായി. ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലും ഒരു മാറ്റമുണ്ട്. ജെയ് റിച്ചാര്ഡ്സണ് ഇന്ന് അരങ്ങേറ്റം കുറിക്കുമ്പോള്‍ മിച്ചല്‍ മാര്‍ഷ് പ്ലേയിംഗ് ഇലവനിലില്ല.
ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈക്ക് ഇനിയൊരു തോല്‍വി ചിന്തിക്കാന്‍ പോലുമാകില്ല. മറുവശത്ത് ഡല്‍ഹിയുടെ അവസ്ഥയും വ്യത്യസ്തമല്ല. നാലു കളികളില്‍ ഒരു ജയം മാത്രമാണ് റിഷഭ് പന്തിനും സംഘത്തിനുമുള്ളത്. പോയന്റ് ടേബിളില്‍ മുംബൈ പത്താമതും ഡല്‍ഹി ഒമ്പതാമതുമാണ്. റിഷഭ് പന്ത് ഫോമിലായെങ്കിലും മിച്ചല്‍ മാര്‍ഷ് അടക്കമുള്ള താരങ്ങള്‍ ഫോമിലാവാത്തത് ഡല്‍ഹിക്ക് തിരിച്ചടിയാണ്. പരിക്ക് മൂലമാണ് മിച്ചല്‍ മാര്‍ഷിനെ ഇന്ന് പുറത്തിരുത്തിയത്.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, പിയൂഷ് ചൗള, ജെറാൾഡ് കോട്സി, ജസ്പ്രീത് ബുമ്ര.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, പൃഥ്വി ഷാ, അഭിഷേക് പോറൽ, റിഷഭ് പന്ത്, ട്രൈസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ, ലളിത് യാദവ്, ജെയ് റിച്ചാർഡ്സൺ, ആൻറിച്ച് നോര്‍ക്യ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
Last Updated Apr 7, 2024, 3:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]