വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറിനില്ക്കാൻ ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂബടെ നടക്കുന്നത്?.
നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് കരുതും എന്നാണ് മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. സംഭവത്തില്‍ മമ്മൂട്ടിയെ അനുകൂലിച്ചും പിന്തുണച്ചും വലിയ വാദഗതികളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.
നിരവധി പേരാണ് കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ പിന്തുണച്ച് സംവിധായകൻ മാര്‍ത്താണ്ഡൻ രംഗത്ത് എത്തിയിരിക്കുകയാണ്.
മാര്‍ത്താണ്ഡന്റെ കുറിപ്പ് പ്രിയപ്പെട്ട മമ്മൂട്ടി സാർ എന്നും നെഞ്ചോട് ചേർത്ത് നിർത്താൻ മാത്രം അറിയുന്ന ഒരു വ്യക്തിത്വം.
ഉള്ള കാര്യം ആരുടെയും മുഖത്ത് നോക്കി പറയും ദേഷ്യം കൊണ്ടല്ല സ്നേഹം കൊണ്ടാണ് സ്നേഹിക്കാൻ മാത്രമേ അദ്ദേഹത്തിന് അറിയൂ .ഒരുപാട് വർഷങ്ങളായി ഞാൻ അസിസ്റ്റൻറ് ഡയറക്ടറായി വർക്ക് ചെയ്യുന്ന കാലം തൊട്ട് അടുത്തറിഞ്ഞതാണ് ഒരിക്കൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞാൽ പോരാ നല്ലൊരു കഥയുമായി വരണം എന്ന് പറഞ്ഞു ചേർത്ത് നിർത്തി എന്നെ സംവിധായകൻ ആക്കി ഒരു സംവിധായകനാകുമ്പോൾ സമൂഹത്തിൽ നമുക്ക് കിട്ടുന്ന വിലയും നിലയും അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.എന്നെപ്പോലെ എഴുപതോളം പുതിയ സംവിധായകരെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. ലോക സിനിമയിൽ ആരും ചെയ്യാത്തകാര്യമാണ് സാർ ചെയ്തിരിക്കുന്നത്.വ്യക്തമായ രാഷ്ട്രീയം സാറിനു ഉണ്ടെങ്കിലുംഎല്ലാ രാഷ്ട്രീയ പാർട്ടിക്കാരോടും ഒരേപോലെ സ്നേഹിക്കുന്ന ഒരു വ്യക്തിത്വമാണ് എനിക്ക് അറിയാവുന്ന കാര്യമാണ് എനിക്ക് അറിയാവുന്ന കാര്യം ഞാൻ ഷെയർ ചെയ്യുന്നു സിനിമയിൽ മാത്രമാണ് സാർ അഭിനയിക്കുന്നത് ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത ഒരു വലിയ മനുഷ്യനാണ്.
സോഷ്യൽ മീഡിയയിൽ സാറിനെക്കുറിച്ച് ചില വാർത്തകൾ കണ്ടപ്പോൾ എനിക്ക് ഇങ്ങനെ എഴുതണമെന്ന് തോന്നി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

