ബെയ്ജിങ്: വണ്‍പ്ലസ് അവരുടെ ഏറ്റവും പുതിയ വണ്‍പ്ലസ് 15ടി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനിരിക്കുകയാണ്. ചൈനയില്‍ ആദ്യം പുറത്തിറങ്ങുന്ന ഫോണ്‍ പിന്നാലെ ആഗോള വിപണിയിലും ഇന്ത്യയിലുമെത്തും.
ഇന്ത്യയില്‍ വണ്‍പ്ലസ് 15ടി ഫോണ്‍ അറിയപ്പെടുക വണ്‍പ്ലസ് 15എസ് എന്നായിരിക്കാനാണ് സാധ്യത. മുമ്പ് പുറത്തിറങ്ങിയ വണ്‍പ്ലസ് 13ടി ഇന്ത്യയില്‍ വണ്‍പ്ലസ് 13എസ് എന്ന പേരിലായിരുന്നു അവതരിച്ചിരുന്നത്.
എന്തായാലും, വണ്‍പ്ലസ് 15ടി സ്മാര്‍ട്ട്ഫോണിന്റെ കുറച്ച ഫീച്ചറുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വണ്‍പ്ലസ് 15ടി: സവിശേഷതകള്‍ പുറത്തുവിട്ട് കമ്പനി വണ്‍പ്ലസ് 15ടി 6.32 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലെയോടെയാണ് വിപണിയിലെത്തുകയെന്ന് വണ്‍പ്ലസ് ചൈന പ്രസിഡന്റ് വെയ്ബോയില് സ്ഥിരീകരിച്ചു.
വണ്‍പ്ലസ് 13ടിക്ക് സമാനമായ ഡിസ്പ്ലെയാണിത്. അപ്ഗ്രേഡ് ചെയ്ത 3ഡി അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മാഗ്നറ്റിക് ആക്സസറി പിന്തുണ എന്നിവയും വണ്‍പ്ലസ് 15ടിയില്‍ പ്രതീക്ഷിക്കാം.
ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 സോക് ചിപ്സെറ്റിലാണ് വണ്‍പ്ലസ് 15ടി പുറത്തിറങ്ങുക എന്നാണ് സൂചന. 100 വാട്സ് വയേര്‍ഡ് ഫാസ്റ്റ്-ചാര്‍ജിംഗ്, 50 വാട്സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7500 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 15ടി ഫോണില്‍ പ്രതീക്ഷിക്കുന്നത്.
ഐപി66, ഐപി68, ഐപി69, ഐപി69K റേറ്റിംഗുകള്‍ കിട്ടിയിരിക്കുന്ന ഫോണ്‍ കൂടിയാണ് വണ്‍പ്ലസ് 15ടി എന്നും പറയപ്പെടുന്നു. ഇന്ത്യയില്‍ വണ്‍പ്ലസ് 15എസ് വണ്‍പ്ലസ് 15ടി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തുമ്പോള്‍ വണ്‍പ്ലസ് 15എസ് എന്നായിരിക്കും പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് വേരിയന്റില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത മോഡലായിരിക്കും ഇന്ത്യയില്‍ പുറത്തിറങ്ങുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

