ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു.
സ്ത്രീകൾക്ക് കൂടുതകൾ പിന്തുണയേകാനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കാനുമാണ് ഈ ദിനം ആഗോളതലത്തിൽ ആചരിക്കുന്നത്. വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പൊതുസമൂഹത്തിലും വീടുകളിലും അവർ നേരിടുന്ന പ്രശ്നങ്ങളും എടുത്ത് കാട്ടുന്നതിനും ഈ ദിവസം ഒരവസരമായി കാണാം.
ഇന്ന് ഒട്ടുമിക്ക മേഖലകളിലും സ്ത്രീകൾ എത്തപ്പെട്ടിരിക്കുന്നു. പുരുഷന്മാർക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളു എന്ന് സമൂഹം വിശ്വസിച്ചിരുന്ന എത്രയോ കാര്യങ്ങൾ ഇപ്പോൾ സ്ത്രീകൾ ചെയ്യുന്നു.
സ്ത്രീകളെ ആദരിക്കാൻ മാത്രമല്ല അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും അവസരങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക കൂടെയാണ് ഈ ദിവസത്തിന്റെ ഉദ്ദേശം. ജീവിതം ഒരു സ്ത്രീയിൽ നിന്നാണ് ആരംഭിക്കുന്നത്, അവളില്ലാതെ എല്ലാം അപൂർണ്ണമാണ്, സ്ത്രീ സന്തോഷത്തിന്റെ സമ്മാനമാണ്, വനിതാദിനാശംസകൾ!
2. ലോകം സ്ത്രീകളെ ദുർബലരായി കണക്കാക്കുന്നു, പക്ഷേ അവർ എല്ലാ പോരാട്ടങ്ങളിലും മുന്നിൽ നിൽക്കുന്നു.
എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സ്ത്രീയാണ് ഏറ്റവും അതുല്യ. വനിതാദിനാശംസകൾ!
3. കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ഈ വനിതാ ദിനം പ്രചോദനമാകട്ടെ.
ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ 4. എല്ലാ ദിവസവും വനിതാ ദിനമായിരിക്കണം, കാരണം നിങ്ങളില്ലാതെ ലോകം അപൂർണ്ണമായിരിക്കും.
എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ! 5.
സ്നേഹം, ധൈര്യം, ദയ എന്നിവയാൽ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്ന എല്ലാ സ്ത്രീകൾക്കും – ഈ ദിവസം നിങ്ങൾക്കുള്ളതാണ്! 6.
നിങ്ങളുടെ കൃപയും ശക്തിയും ലോകത്തെ കൂടുതൽ പ്രകാശപൂരിതമാക്കുന്നു. സന്തോഷവും വിജയവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.
7. പ്രചോദനം നൽകാനും, ശാക്തീകരിക്കാനും, ഉന്നതങ്ങൾ കൈവരിക്കാനും നിങ്ങൾക്ക് ഇനിയും കഴിയട്ടെ.
വനിതാ ദിനാശംസകൾ നേരുന്നു! … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

