ഹൈദരബാദ്: ചൂടിൽ ആശ്വാസം തേടി ബിയർ വാങ്ങി മധ്യവയസ്കൻ. പൊട്ടിക്കാത്ത ബിയർ കുപ്പിക്കുള്ളിൽ കണ്ടെത്തിയത് ജീവനുള്ള മീൻ.
വിചിത്രമായ സംഭവം നടന്നത് ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിലാണ്. നാച്ചാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്നാണ് മധ്യവയസ്കൻ തണുത്ത ബിയർ വാങ്ങിയത്.
കഠിനമായ വേനൽച്ചൂടിൽ ഒന്ന് ആശ്വസിക്കാനായി വാങ്ങിയ ബിയർ കുപ്പി തുറക്കുന്നതിന് മുൻപ് തന്നെ അതിനുള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു. സൂക്ഷിച്ച് നോക്കുമ്പോഴാണ് സീൽ ചെയ്ത ബിയർ കുപ്പിക്കുള്ളിൽ മീൻകുഞ്ഞ് നീന്തിത്തുടിക്കുന്നത് മധ്യവയസ്കന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒട്ടും വൈകാതെ തന്നെ ബിയർ കുപ്പിയുമായി വാങ്ങിയ കടയിലെത്തിയ ഇയാൾ ജീവനക്കാരോട് വിവരം പറഞ്ഞു.
എന്നാൽ ബിയർ മദ്യഷാപ്പിൽ അല്ല നിർമ്മിക്കുന്നതെന്നും കമ്പനി അയച്ച് തരുന്നത് വിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരിച്ചത്. ഇതിന് പിന്നാലെ ബിയർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്. హైదరాబాద్ నాచారం పరిధిలోని మల్లాపూర్ సమీపంలో గల ఒక వైన్స్ షాపులో విస్తుపోయే ఘటన వెలుగుచూసింది.
ఒక వ్యక్తి కొనుగోలు చేసిన కింగ్ఫిషర్ బీర్ బాటిల్లో చేప పిల్ల ప్రత్యక్షమవ్వడంతో సంచలనం రేగింది. సీలు వేసి ఉన్న బాటిల్లో చేప పిల్లను చూసి సదరు వినియోగదారుడు షాక్కు గురయ్యాడు.
మద్యం… pic.twitter.com/L15OyzThSi — ChotaNews App (@ChotaNewsApp) March 7, 2026 എന്നാൽ ബിയർ നിർമ്മാണത്തിന് ഉപയോഗിച്ച വെള്ളം ഏതെങ്കിലും കുളത്തിൽ നിന്നുള്ളതാകാം എന്നാണ് മറ്റു ചിലരുടെ നിഗമനം. എന്നാൽ യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്.
കുടിക്കുന്നതിന് മുൻപ് എപ്പോഴും കുപ്പി പരിശോധിക്കുന്നത് നല്ലതാണ് എന്നാണ് വീഡിയോയോട് ആളുകൾ പ്രതികരിക്കുന്നത്. മദ്യനിർമ്മാണ കമ്പനികളുടെ ഗുണനിലവാര പരിശോധനയെ കുറിച്ചും ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

