
മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ച കേസിൽ അറസ്റ്റിലായ മൂന്നുപേരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ബസ് ജീവനക്കാരായ മുഹമ്മദ് നിഷാദ്, സിജു, സുജീഷ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയിൽ വെച്ച് ഇവർ അബ്ദുൽ ലത്തീഫിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ച് ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]