
അമ്മയും ഫെഫ്കയും ഇടപെട്ടു; അനശ്വര രാജൻ – ദീപു തർക്കം ഒത്തുതീർപ്പായി
നടി അനശ്വര രാജനും സംവിധായകൻ ദീപു കരുണാകരനും തമ്മിലുള്ള സിനിമ പ്രമോഷൻ വിവാദ തർക്കം ഒത്തുതീർപ്പായി. ഫെഫ്ക – അമ്മ പ്രതിധിനികൾ ഇരുവരുമായി ചർച്ച നടത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ പ്രമോഷനുമായി അനശ്വര സഹകരിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. അനശ്വര തന്റെ സിനിമയുടെ പ്രമോഷനിൽ നിന്ന് വിട്ടുനിന്നുവെന്ന് ആരോപിച്ച് ദീപുവാണ് ആദ്യം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ദീപുവിന്റെ ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അനശ്വര മറുപടി നൽകിയിരുന്നു. ഇതോടെയാണ് പ്രശ്നത്തിൽ അമ്മയും ഫെഫകയും ഇടപെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]