
ഇസ്രായേലി യുവതി ഉൾപ്പടെ രണ്ട് പേരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ 27കാരിയായ ഇസ്രയേലി വിനോദസഞ്ചാരിയേയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് കൊപ്പൽ എസ് പി അറിയിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിലെ കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബലാത്സംഗത്തിന് ഇരയായ യുവതികൾ സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് അയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]