
പത്തുവയസുകാരനായ മകന്റെ ദേഹത്ത് ലഹരിമരുന്ന് ഒളിപ്പിക്കും, ആവശ്യക്കാർക്ക് എത്തിച്ച് വില്പന, പിതാവ് അറസ്റ്റിൽ
തിരുവല്ല : പത്തുവയസുകാരന്റെ ശരീരത്തൽ ലഹരിമരുന്ന് ഒളിപ്പിച്ച് വില്പന നടത്തിയ പിതാവ് അറസ്റ്റിൽ . പത്തനംതിട്ട തിരുവല്ലയിൽ നടന്ന സംഭവത്തിൽ മുഹമ്മദ് ഷമീർ എന്നയാളാണ് മകന്റെ ശരീരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ച് വച്ച് വില്പന നടത്തിയതിന് അറസ്റ്റിലായത്. വെള്ളി രാത്രി പത്തുമണിയോടെ ദീപ് ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് മുഹമ്മദ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീർ ലഹരി വില്പന നടത്തിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]