ന്യൂയോർക്ക്: റഷ്യയുടെ യുക്രൈൻ ആക്രമണത്തെ ന്യായീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രൈനുള്ള അമേരിക്കൻ സഹായം അവസാനിപ്പിച്ചതിന് ശേഷം റഷ്യ നടത്തിയ ഡ്രോൺ ആക്രമണം ആരും ചെയ്യുന്നത് മാത്രമാണെന്ന് ട്രംപ് പറഞ്ഞു.
സെലൻസ്കിയേക്കാൾ പുടിനുമായി ചേർന്ന് പ്രവർത്തിക്കാനാണ് എളുപ്പമെന്നും പുടിൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വിശദീകരിച്ചു. അമേരിക്ക സഹായം അവസാനിപ്പിച്ചത് പുടിൻ മുതലെടുക്കുകയാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.
ഓവൽ ഓഫീസിൽ നടന്ന ട്രംപ് സെലൻസ്കി ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അടുത്ത ആഴ്ച സൗദിയിൽ തുടർ ചർച്ചകൾ നടക്കും.
ഇതിനിടെയാണ് സെലൻസ്കിയെ പഴിചാരിക്കൊണ്ടുള്ള ട്രംപിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്. ചെലവ് ചുരുക്കാൻ 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്, ജോലി പോകുന്നത് വെറ്ററൻസ് അഫയേഴ്സ് വകുപ്പിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]