
രന്യ റാവുവിന് കുരുക്ക് മുറുകുന്നു; സ്വർണക്കടത്ത് അന്വേഷിക്കാൻ സിബിഐയും, എഫ്ഐആർ രജിസ്റ്റർ ചെയ്തു
ബംഗളൂരു: കന്നഡ നടി രന്യാ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നടിയുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലുളള ബന്ധം കൂടി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ എത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജെൻസുമായി (ഡിആർഐ) സഹകരിച്ചായിരിക്കും സിബിഐ അന്വേഷണം നടത്തുക. മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തി സിബിഐ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]