
ഫാറ്റി ലിവർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.
ഇന്ത്യക്കാരായ യുവാക്കളിൽ ഫാറ്റി ലിവർ കേസുകൾ വർദ്ധിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഇന്ത്യയിലെ 80 ശതമാനം ഐടി പ്രൊഫഷണലുകൾക്കും ജോലി സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി എന്നിവ മൂലം ഫാറ്റി ലിവർ ഉണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെ മുതിർന്നവരിൽ 38 ശതമാനം പേർക്കും NAFLD ഉണ്ടെന്ന് അടുത്തിടെ പഠനത്തിൽ കണ്ടെത്തി.
ഫാറ്റി ലിവറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
വ്യക്തമായ കാരണമില്ലാതെ പൊതുവായ ബലഹീനതയോ അസ്വാസ്ഥ്യമോ അനുഭവപ്പെടുന്നത് കരൾ രോഗത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ്.
വയറിന്റെ വലതുവശത്ത് വേദന അനുഭവപ്പെടുക.
ഡയറ്റൊന്നും നോക്കാതെ തന്നെ പെട്ടെന്ന് ഭാരം കുറയുന്നത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കുന്നു.
ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്നങ്ങളെ സൂചിപ്പിക്കാം.
ബിലിറൂബിൻ എന്ന പിഗ്മെൻ്റ് രക്തത്തിൽ അടിഞ്ഞുകൂടുന്നത് ചർമ്മത്തിനും കണ്ണുകളുടെ വെള്ളയ്ക്കും മഞ്ഞനിറം ലഭിക്കുന്നതിന് കാരണമാകും.
ഫാറ്റി ലിവർ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ് വിശപ്പില്ലായ്മ.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]