
ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിലെ വ്യാവസായിക മേഖലയായ ഉമ്മു തുഊബിൽ ഫാക്ടറിക്ക് തീപിടിച്ചു. ഇന്നലെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വലിയ തോതിൽ പുക ഉയർന്നിരുന്നു. സിവിൽ ഡിഫൻസ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധായമാക്കിയത്. ഇത് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കി. ഫാക്ടറിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു.
സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ.ജാസിം മുഹമ്മദ് അൽ മർസൂഖി, സിവിൽ ഡിഫൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രി.ഡോ.സാലിം ഹമദ് ബിൻ ഹംദ എന്നിവരുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ പ്രവർത്തകർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് സ്ഥലം കൈമാറുന്നതിന് മുൻപ് ശീതീകരണ പ്രവൃത്തികളും നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]