
ഒരുപിടി മികച്ച സിനിമകൾ സിനിമാസ്വാദകർക്ക് സമ്മാനിച്ച വർഷമായിരുന്നു 2024. മുൻനിര സൂപ്പർ താര ചിത്രങ്ങൾ മുതൽ യുവതാര പടങ്ങൾ വരെ തിയറ്ററുകളിൽ എത്തി. ഇവയിൽ മിക്കതിനും വൻ വിജയം നേടാനും സാധിച്ചിരുന്നു. അതിലൊരു തമിഴ് ചിത്രമാണ് അമരൻ. ശിവകാർത്തികേയൻ എന്ന നടന് വൻ ബ്രേക് ത്രൂ നൽകിയ ചിത്രം നിലവിൽ ഒടിടിയിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ അമരന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അമരന്റെ മലയാളം ടെലിവിഷൻ പ്രീമിയറാണിത്. ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റുപോയിരിക്കുന്നത്. മാർച്ച് 9 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30ക്ക് ചിത്രം സംപ്രേക്ഷണം ചെയ്യും. തിയറ്ററിലും ഒടിടിയിലും കണ്ടവർക്കും കാണാത്തവർക്കുമുള്ളൊരു അവസരമാണ് പ്രീമിയറിലൂടെ ലഭിക്കാൻ പോകുന്നത്.
2024 ഒക്ടോബറിലാണ് അമരൻ റിലീസ് ചെയ്തത്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രം ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇത് ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചു. റിപ്പോർട്ടുകൾ പ്രകാരം 335 കോടിയാണ് അമരന്റെ ക്ലോസിംഗ് കളക്ഷൻ. ശിവ കാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ സിനിമ കൂടിയാണ് അമരൻ എന്ന സവിശേതയും ഉണ്ട്.
ചെലവ് 19.2 കോടി, കേരളത്തില്‍ വാലിബനെ വീഴ്ത്താനായില്ല; ഇനി ആ മമ്മൂട്ടി ചിത്രം ഒടിടിയിൽ- റിപ്പോർട്ട്
നെറ്റ്ഫ്ലിക്സിന് ആയിരുന്നു അമരന്റെ ഒടിടി അവകാശം വിറ്റു പോയത്. ഒടിടിയിലും മികച്ച പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെൻഡിംഗില്‍ ഒന്നാമത് എത്തിയിരുന്നു. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്മാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]