

ഒരു കൗമാരക്കാരന് തന്റെ അയൽവീട്ടിലെ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയോടു തോന്നുന്ന ലൈംഗികാസക്തിയായിരുന്നു രതിനിർവ്വേദത്തിന്റെ ഉള്ളടക്കം: ഒരേ സമയം വാത്സല്യവും വെറുപ്പും പിണക്കവും പ്രണയവും കാമവുമെല്ലാം പകർന്നാടിയ ജയഭാരതിയുടെ അവിസ്മരണിയ അഭിനയ മുഹൂർത്തങ്ങൾ:
കോട്ടയം: “കാലം കുഞ്ഞു മനസ്സിൽ
ചായം കൂട്ടി
കണ്ണിൽ പൂത്തിരി കത്തി
ചിറകു മുളച്ചു പാറി നടന്നു
താളം ഇതാണ് താളം…
” രതിനിർവ്വേദം ” എന്ന ചിത്രത്തിനുവേണ്ടി കാവാലം നാരായണ പണിക്കർ എഴുതി ദേവരാജൻ സംഗീതം പകർന്ന് ജയചന്ദ്രനും നിലമ്പൂർ കാർത്തികേയനും ചേർന്ന് പാടിയ പാട്ടാണിത്.
ബാല്യത്തിന്റെ കുഞ്ഞു
മനസ്സിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്ന ആൺകുട്ടികളുടെ മനസ്സിൽ കാലം എന്ന അജ്ഞാത കാമുകൻ വരച്ചു ചേർക്കുന്ന കാമസുഗന്ധിയായ കൗമാര സ്വപ്നങ്ങളുടെ കാവ്യോജ്ജ്വലമായ വർണ്ണ സങ്കലനമായിരുന്നു പത്മരാജനും ഭരതനും കൂടി …
[4:07 am, 08/03/2024] [email protected]: കടന്നുപോവുമോ എന്ന ഭയമുള്ള തുകൊണ്ടായിരിക്കണം മതാധിഷ്ഠിത രാഷ്ട്രങ്ങളും മൂന്നാം ലോക രാജ്യങ്ങളുമൊക്കെ ലൈംഗികത എന്ന മനഷ്യന്റെ ഏറ്റവും മധുരോന്മാദമായ വികാരത്തെ ഇപ്പോഴും സദാചാരത്തിന്റെ മതിൽക്കെട്ടിനുള്ളിൽ തന്നെ തടഞ്ഞു നിർത്തിയിരിക്കുന്നത് . അടുത്തിടെ സുപ്രീം കോടതി നടത്തിയ ചില വിധികൾ ഈ കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശുന്നുണ്ട് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പലപ്പോഴും എഴുത്തുകാരും കലാകാരന്മാരുമാണ് ഈ കരിങ്കൽ ഭിത്തികളിൽ ചിലപ്പോഴെങ്കിലും ആഞ്ഞടിക്കാൻ തയ്യാറായിട്ടുള്ളത്. മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി തന്നെ ഏറ്റവും നല്ല ഉദാഹരണം.
അത്തരമൊരു
പ്രഹരമായിരുന്നു രതിനിർവ്വേദത്തിലൂടെ പത്മരാജനും ഭരതനും കൂടി സാധിച്ചെടുത്തത്.
ഒരു കൗമാരക്കാരന് തന്റെ അയൽവീട്ടിലെ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയോടു തോന്നുന്ന ലൈംഗികാസക്തിയായിരുന്നു രതിനിർവ്വേദത്തിന്റെ ഉള്ളടക്കം . തുറന്നു പറയാൻ മടിയാണെങ്കിലും ഇത്തരം രതിസൗരഭ്യങ്ങൾ അനുഭവിക്കാത്തവർ വളരെ വിരളമാണെന്ന് തന്നെ പറയാം .
എന്നും എപ്പോഴും എവിടേയും കൗമാര സ്വപ്നങ്ങളിൽ നുരഞ്ഞു പതയുന്ന
ആ അനുഭൂതികളെ കലാപരമായി അഭ്രപാളികളിലേക്ക് പകർത്താൻ കഴിഞ്ഞു എന്നുള്ളതാണ് ഭരതൻ എന്ന സംവിധായകന്റെ വിജയരഹസ്യം .
ചിത്രത്തിലെ പപ്പു എന്ന കൗമാരക്കാരനായ നായകനായി കൃഷ്ണചന്ദ്രനാണ് അഭിനയിച്ചത്. പപ്പുവിന്റെ കൗമാര സ്വപ്നങ്ങളെ കാമാർത്തമാക്കുന്ന അയൽ വീട്ടിലെ രതിച്ചേച്ചിയായി ജയഭാരതി നടത്തിയ പകർന്നാട്ടം അത്ഭുതാവഹമായിരുന്നു .
ഒരേ സമയം വാത്സല്യവും വെറുപ്പും പിണക്കവും പ്രണയവും കാമവുമെല്ലാം ജയഭാരതിയുടെ ത്രസിപ്പിക്കുന്ന മാദകശരീരഭാഷയിലൂടെ ആടിത്തിമിർത്തപ്പോൾ അവരുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രമായി രതിച്ചേച്ചി മാറുകയായിരുന്നു.
കേരളശബ്ദം വാരികയിൽ പ്രസിദ്ധീകരിച്ച പത്മരാജന്റെ
“പാമ്പ് “എന്ന നോവലാണ് രതിനിർവ്വേദം എന്ന ചലച്ചിത്രമായി മാറിയത്. കാവാലം നാരായണ പണിക്കരുടെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നിർവഹിച്ചു.
“ശ്യാമ നന്ദനവനിയിൽ നിന്നും …” (മാധുരി )
“മൗനം തളരും …. ”
( യേശുദാസ് )
“തിരു തിരുമാരൻ കാവിൽ …. ”
(യേശുദാസ്)
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1978 മാർച്ച് 8 ന് തീയേറ്ററുകളിലെത്തിയ രതിനിർവ്വേദത്തിന് ഇന്ന് നാല്പത്തിയാറാം പിറന്നാൾ .
അടുത്ത കാലത്ത് ഈ ചിത്രം
പുനർനിർമ്മിക്കപ്പെട്ടെങ്കിലും
ഭരതൻ ചിത്രത്തിന്റെ ആസ്വാദ്യത കൈവന്നില്ല
എന്ന് ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]