
മുതിര്‍ന്ന നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്നു എന്ന പ്രത്യേകതയുള്ളതാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയും ദുൽഖറും ചിത്രത്തിന്റെ ട്രെയിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
സംവിധാനം വിൻസെന്റെ സെല്‍വയാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്വിൻ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആർ കെ വിൻസെന്റ് സെൽവയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വെങ്കിടേഷ് വിയാണ്.
സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്സണ് വിജയ്യാണ്. നിര്‍മാണം സൂപ്പര്‍ ഗുഡ് ഫിലിംസാണ്.
സംഘട്ടനം ഫീനിക്സ് പ്രഭുവാണ്. പ്രൊഡക്ഷൻ കണ്ട്രോളര് അമൃത മോഹനാണ്.
കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയെത്തുന്ന ചിത്രത്തില്‍ മാധവ് സുരേഷ് മികച്ച പ്രകടനം നടത്തുന്നു എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ചിമ്പു, വിജയ്യുമൊക്കെ നായകരായ ചിത്രങ്ങളുടെ സംവിധായകനാണ് വില്‍സെന്റ് സെല്‍വ.
‘വരനെ ആവശ്യമുണ്ട്’ എന്ന ഒരു ചിത്രത്തില്‍ മാധവ് സുരേഷ് അതിഥി വേഷത്തിലുണ്ടായിരുന്നു. പ്രൊജക്ട് ഡിസൈനർ സജിത്ത് കൃഷ്ണയായ ചിത്രത്തിന്റെ ഗാന രചന സജു എസ്, മേക്കപ്പ് പ്രതിഭ രംഗൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് മഹേഷ് മനോഹർ, ആർട്ട് ഡയറക്ടർ മഹേഷ് നമ്പി, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ബാവിഷ്, ഡിസൈൻ ചിറമേൽ മീഡിയ വർക്ക്സ് എന്നിവരുമാണ്.
വിതരണം ഡ്രീം ബിഗ് ഫിലിംസാണ്. Read More: തമിഴ് നടൻ അജിത്ത് ആശുപത്രിയില്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]