
തങ്ങളുടെ ആർഭാട, താര ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് അല്ലെങ്കിൽ മതവിശ്വാസത്തിലേക്ക് തിരിഞ്ഞ നിരവധി സെലിബ്രിറ്റികളുടെ വാർത്തകൾ മുൻപ് പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ എല്ലാ സൗഭാഗ്യങ്ങളും മാറ്റി വച്ച് മറ്റൊരു തലത്തിലുള്ള ജീവിതം നയിക്കുന്നതിൽ കൂടുതലും നടിമാരാണ്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്. അത്തരത്തിലൊരു നടിയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നത്.
ഒരുകാലത്ത് ബോളിവുഡിലെ ബിഗ്- മിനിസ്ക്രീനുകൾ തിളങ്ങി നിന്ന താരമാണ് ഇത്. നടി ബർഖ മദൻ ആണ് ഈ നടി. ഇവർ ബുദ്ധമതം സ്വീകരിച്ച് സന്യാസി വേഷത്തിൽ നിൽക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. അക്ഷയ് കുമാർ നായകനായി എത്തിയ ‘ഖിലാഡിയോൺ കാ ഖിലാഡി’ എന്ന ചിത്രത്തിൽ നായികയായി എത്തിയ ബർഖ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിത ആയിരുന്നു.
ബൂട്ട്, സോച്ച് ലോ, സുര്ഖാബ്, ഭൂത് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷത്തിൽ ബർഖ എത്തിയിരുന്നു. മുൻപ് ഫെമിനാ മിസ് ഇന്ത്യ മത്സരത്തിൽ ഐശ്വര്യ റായ്, സുഷ്മിത സെൻ തുടങ്ങിയവർക്കൊപ്പം തിളങ്ങിയ ആളു കൂടിയാണ് ബർഖ മദൻ.കൂടാതെ 1994ൽ മിസ് ഇന്ത്യ ഫൈനലിസ്റ്റ് കൂടിയായിരുന്നു ബർഖ.
പഞ്ചാബ് സ്വദേശിനിയാണ് ബർഖ. 2012ൽ ആണ് ബുദ്ധ സന്യാസ ജീവിതത്തോടും ദലൈ ലാമയുടെ ആശയങ്ങളോടും അവർ ആകൃഷ്ട ആകു്നനത്. ശേഷം സന്യാസത്തിലേക്ക് തിരിയുക ആയിരുന്നു. നിലവിൽ കാഠ്മണ്ഡുവിലെ ആശ്രമത്തിലാണ് താരം ഉള്ളത്.
“എന്റെ ഉത്തരവാദിത്തങ്ങൾ എല്ലാം ഞാൻ പൂർത്തിയാക്കി കഴിഞ്ഞു, ഇത് എൻ്റെ യഥാർത്ഥ വിളി ആയതിനാൽ ഞാൻ സന്യാസവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. സിനിമ ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല എന്നല്ല. അത് ഞാൻ ആസ്വദിച്ച് ചെയ്തവയാണ്. ഞാൻ ആഗ്രഹിച്ച എല്ലാ ഭൗതിക സന്തോഷവും എനിക്കുണ്ടായിരുന്നു. പക്ഷേ പുറത്ത് ഞാൻ എത്രയധികം വിജയം നേടിയാലും അത്രയധികം ഉള്ളിൽ ശൂന്യത സൃഷ്ടിച്ചു കൊണ്ടേയിരുന്നു. ഞാൻ ആഗ്രഹിച്ച സംതൃപ്തിയോ സന്തോഷമോ ലഭിച്ചില്ല. അപ്പോഴാണ് ഇതെന്റെ വഴിയല്ലെന്ന് ഞാൻ മനസിലാക്കിയത്. ഒടുവിൽ ഞാൻ സന്യാസിയാകാൻ തീരുമാനിച്ചു. ഇപ്പോൾ ഞാൻ വളരെയധികം സന്തോഷവതിയാണ്”, എന്നാണ് ബർഖ പറയുന്നത്.
Last Updated Mar 7, 2024, 11:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]