

പാലക്കാട് റെക്കോർഡ് ചൂട്; സീസണിലെ ഏറ്റവും ഉയർന്ന ചൂട് ഇന്ന് പാലക്കാട് ( 39.7°c) രേഖപ്പെടുത്തി
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സീസണിലെ ഏറ്റവും ഉയർന്ന ചൂട് ഇന്ന് പാലക്കാട് ( 39.7°c) രേഖപ്പെടുത്തി. സാധാരണയെക്കാൾ 3.1°c കൂടുതൽ.
പുനലൂർ ( 38.6°c), കണ്ണൂർ വിമാനത്താവളം ( 37.6), തൃശൂർ (36.7 ), ആലപ്പുഴ (36.3).രാജ്യത്തു ഇന്ന് ഉയർന്ന ചൂട് ആന്ധ്രാപ്രാദേശിലെ അനന്തപൂരിൽ ( 40.1°c) രേഖപ്പെടുത്തി. കോട്ടയത്ത് ഇന്ന് താപനില താരതമ്യേന കുറവാണ് രേഖപ്പെടുത്തിയത്. 35.6°c. കോട്ടയം വടവാതൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 37.8°c രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]