
ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും എന്നായിരുന്നു രാഹുല്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ആയിരുന്നു പത്മജയുടെ മറുപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കെ.കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാർ തെരുവിലിറങ്ങി തടയുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്. ”ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പത്മജ അറിയപ്പെടും. ”- രാഹുല്‍ പറഞ്ഞു.
അതേസമയം, അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് ഏറെനേരം സംസാരിക്കാൻ പത്മജയെ ബിജെപി നേതൃത്വം അനുവദിച്ചില്ല. മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുള്ളത് ചോദിക്കാമെന്ന് പത്മജ പറഞ്ഞെങ്കിലും പ്രകാശ് ജാവഡേക്കർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പെട്ടെന്ന് എഴുന്നേറ്റ് വാർത്താസമ്മേളനം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. പുറത്തേയ്ക്ക് നടക്കുന്നതിനിടെയാണ് പത്മജ പലതിനും മറുപടി നല്‍കിയത്. പിന്നീട് വിശദമായി മാധ്യമങ്ങളെ കാണുമെന്ന് പ്രകാശ് ജാവഡേക്കർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]