
സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ചതിയെന്ന് കെ മുരളീധരൻ. പത്മജയുടെ ബിജെപി പ്രവേശനം ദൗർഭാഗ്യകരം. ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിന്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ. കെ കരുണാകരന്റെ ആത്മാവ് പൊറുക്കില്ല. പത്മജയുമായി ഇനി ഒരു ബന്ധവുമില്ല. പത്മജയ്ക്ക് കോൺഗ്രസ് എന്നും പരിഗണന നൽകി.
തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത് ചെയ്തത് മോശം. കാലുവാരിയാൽ തോൽക്കാറില്ല. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. പിതാക്കളുടെ കഷ്ടപ്പാട് അറിയാത്ത മക്കൾ ചതി ചെയ്യും.ED എന്റെ അടുത്ത് വന്നില്ല. എനിക്ക് ആരെയും പേടി ഇല്ല.വടകരയിൽ ഈ പരിപ്പ് വേവില്ല.പാർട്ടി പറഞാൽ താൻ മത്സരിക്കും. പത്മജയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Read Also :
പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നല്‍കിയിട്ടില്ലെന്നും ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ വന്നപ്പോള്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരന് കൂടിയായ കെ. മുരളീധരന് എംപി പറഞ്ഞു.
ഇന്നലെ മുതല്‍ പത്മജ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്ത്തിരിക്കുകയാണെന്നും അവര്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരന് പ്രതികരിച്ചു. പത്മജ ബിജെപിയിലേക്ക് ചേരുമെന്ന ആഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
Story Highlights: K Muraleedharan Against Padmaja Venugopal
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]