തിരുവനന്തപുരം: വെള്ളറട ജംഗ്ഷന് സമീപം ബെവ്കോയിൽ മദ്യം വാങ്ങാന്‍ വന്ന രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടിയതോടെ റോഡിലെ വാഹന ഗതാഗതം തടസപ്പെട്ടു.
വൈകുന്നേരം ബെവ്കോ ഔട്ട്ലറ്റിനും വെള്ളറട ജംഗ്ഷനും ഇടയിലുള്ള റോഡിലായിരുന്നു സംഭവം.
മദ്യം വാങ്ങാനെത്തിയ ഇവർ പെട്ടന്ന് പരസ്പരം ഏറ്റുമുട്ടിയതോടെ ജനങ്ങളും ഭയന്നു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
പന്നിമല സ്വദേശി ഷിബിന്‍, കീഴാറൂര്‍ ശാസ്താംകോണം സ്വദേശി അജയൻ എന്നിവർ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ആക്രമണം കഴിഞ്ഞ് ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വെള്ളറട
പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

