.news-body p a {width: auto;float: none;} ന്യൂഡൽഹി: ഡൽഹി മിനി ഹിന്ദുസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്തു ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ ജനങ്ങൾക്ക് നന്ദിയും മോദി അറിയിച്ചു. ‘ഡൽഹിയുടെ വികസനമാണ് ലക്ഷ്യം.
ഡൽഹി ദുരന്ത മുക്തമായി. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു.
രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ലെന്ന സന്ദേശം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. രാവും പകലും ഡൽഹിക്കായി പ്രവർത്തിക്കും.
എൻഡിഎ ജനങ്ങൾക്കായി പ്രവർത്തിക്കും. ഡൽഹിയുടെ വികസനം തന്റെ ഗ്യാരന്റി.
മദ്ധ്യവർഗത്തെ എന്നും പരിഗണിച്ച പാർട്ടിയാണ് ബിജെപി. ഈ വിജയത്തിൽ ഓരോ പ്രവർത്തകനും പങ്കുണ്ട്.
ഡബിൾ എൻജിൻ സർക്കാരിനെ ജനം വിശ്വസിക്കുന്നു’,- മോദി വ്യക്തമാക്കി. #WATCH | Prime Minister Narendra Modi receives a grand welcome as he arrives at the BJP headquarters in Delhi to celebrate party’s victory in #DelhiAssemblyElection2025 pic.twitter.com/ruOdT3CqLl — ANI (@ANI) February 8, 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ബിജെപി നേടിയത്.
48 സീറ്റുകൾ നേടി 27 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്. കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ ആംആദ്മി പാർട്ടിക്ക് 22 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]