
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ചേലമ്പ്ര ബാങ്ക് കവർച്ചാ കേസിന്റെ തുടക്കം വളരെ പ്രയാസകരമായിരുന്നുവെന്ന് എഡിജിപി പി. വിജയൻ. നാലായിരം കുടുംബങ്ങളുടെ താലി മാലയടക്കം പണയം വച്ചതാണ് മോഷണം പോയത്. അതി സമർത്ഥമായാണ് മോഷ്ടാക്കൾ തെളിവ് നശിപ്പിച്ചത്. സംഭവ സ്ഥലത്തിന് കുറച്ചകലെ താമസിക്കുന്ന തന്റെ അമ്മ ഇടയ്ക്കിടെ വിളിച്ച് എന്തായി അന്വേഷണം എന്ന് തിരക്കും. സ്വകാര്യമായി ചിലയാളുകളുടെ പേര് പറയും. നമ്മൾ ഒന്നിനും കൊള്ളാത്ത പൊലീസ് ആണെന്ന ധ്വനി അമ്മയുടെ വാക്കുകളിലുണ്ടാകും. മീഡിയയുടെ വകയുള്ള പ്രഷർ വേറെയുമുണ്ടായിരുന്നുവെന്ന് വിജയൻ പറഞ്ഞു.
എന്റെ ഭാര്യ ഷെർലോക് ഹോംസിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുള്ള ആളാണ്. പരിഹാസ രൂപേണ ചോദിക്കും എന്തെങ്കിലും ഉപദേശം വേണോയെന്ന്. പുള്ളിക്കാരിത്തി അന്ന് കളക്ടർ ആണ്. സ്വന്തം വീട്ടിൽ പോകാൻ പറ്റില്ല. ഭാര്യയുടെ അടുത്ത് പോകാൻ പറ്റില്ല. നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റില്ല. ഇങ്ങനെയൊക്കെയുള്ള വിഷമതകൾ അന്ന് അനുഭവിച്ചിരുന്നുവെന്ന് തമാശരൂപേണ വിജയൻ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരള പൊലീസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നായിരുന്നു ചേലമ്പ്ര ബാങ്ക് കവർച്ച കേസ്. ചേലമ്പ്രയിലെ സൗത്ത് മലബാർ ഗ്രാമീണ ബാങ്കിൽ 2007 ഡിസംബർ 29നായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണം നടന്നത്. 80 കിലോ സ്വർണവും 25 ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്. 1999 ഐ.പി. എസ് ബാച്ച് കേരളാ കേഡർ ഓഫീസറായ പി. വിജയനായിരുന്നു ചേലമ്പ്ര ബാങ്ക് കവർച്ച കേസിന്റെ വിജയകരമായ അന്വേഷണത്തിന് നേതൃത്വം നൽകിയത്.