
ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ച് അര മണിക്കൂർ പിന്നിടുമ്പോൾ 30 സീറ്റുകളിൽ ലീഡ് ഉയർത്തി ബിജെപി. ഭരണകക്ഷിയായ ആംആദ്മി 25 സീറ്റുകളിൽ ലീഡ് ഉയർത്തുന്നുണ്ട്. അതേസമയം കോൺഗ്രസ് രണ്ട് സീറ്റുകളിലും ലീഡ് തുടരുന്നുണ്ട്. ആദ്യ ഫലസൂചന അനുസരിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും നിലവിലെ മുഖ്യമന്ത്രി അതിഷി മർലീനയും ആം ആദ്മി നേതാവ് മനീഷ് സിസോദിയും പിന്നിലാണ്. എന്നാൽ ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.