![](https://newskerala.net/wp-content/uploads/2025/02/pic.1.3129469.jpg)
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതിൽ പങ്കില്ലെന്നും വിദേശകാര്യ മന്ത്റാലയം. ഇന്ത്യയിലുള്ള ഹസീന സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്തതിന് ധാക്കയിലെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മിഷണറോട് ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നീക്കത്തെ വിമർശിച്ച ഇന്ത്യ ബംഗ്ലാദേശ് പ്രതിനിധിയേയും വിളിച്ചുവരുത്തി. ഇന്ത്യയെ പ്രതികൂലമായി ചിത്രീകരിക്കുന്ന തരത്തിൽ ബംഗ്ലാദേശ് അധികാരികൾ പതിവായി പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണെന്നും അറിയിച്ചു.
അതേ സമയം, രാജ്യത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ച് മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലെ ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അവരുടെ അവാമി ലീഗ് പാർട്ടിയിലെ അംഗങ്ങളുടെയും സ്വത്തുക്കൾക്ക് നേരെ കലാപകാരികൾ വീണ്ടും ആക്രമണം ശക്തമാക്കിയതോടെയാണ് സർക്കാരിന്റെ പ്രതികരണം. ബുധനാഴ്ച രാത്രി ഹസീനയുടെ ധാക്കയിലെ കുടുംബവീട് അക്രമികൾ ഇടിച്ചുനിരത്തിയ ശേഷം തീവച്ചിരുന്നു. അതേസമയം,ഹസീനയുടെ പ്രകോപനപരമായ പ്രസംഗം രാജ്യത്ത് അപ്രതീക്ഷിച്ച അക്രമത്തിന് കാരണമായെന്ന് സർക്കാർ കുറ്റപ്പെടുത്തി.
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ ന്യായീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ അവാമി ലീഗ് നേതാക്കൾ രംഗത്തെത്തി. ഇന്നലെയും രാജ്യത്തിന്റെ പല ഭാഗത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]