ന്യൂഡൽഹി: ഡൽഹി നിയമസഭാതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. രാവിലെ പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യഫല സൂചന അനുസരിച്ച് രണ്ട് സീറ്റുകളിൽ ബിജെപി മുന്നിൽ ആയിരുന്നു. എന്നാലിപ്പോൾ ആംആദ്മി പാർട്ടിയാണ് ലീഡ് ചെയ്യുന്നത്.