
കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസറാണ് ചാടിയത്. വേണാട് എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ട്രെയിനിന്റെ വാതിൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു.
Read Also :
കോട്ടയം മെഡിക്കൽ കോളജിലാണ് യുവാവ് നിലവിൽ ഉള്ളത്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ട്രെയിനിന്റെ വാതിൽ പടിയിൽ നിന്ന് അപകടകരമായ രീതിയിലാണ് അൻസാർ യാത്ര ചെയ്തിരുന്നത്. ഇത് കണ്ട യാത്രക്കാരും ഇയാൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. എന്തുകൊണ്ടാണ് ചാടിയത് എന്നതിനെ പറ്റിയുള്ള വിവരങ്ങൾ റെയിൽവേ പൊലീസ് അന്വേഷിച്ചുവരികെയാണ്.
Story Highlights: Young man jumped out of the train running in Kottayam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]