
ആലപ്പുഴ : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻ പൊറുതിയിൽ ഗോപിയുടെ മകൻ ബിജു (42)ആണ് മരിച്ചത്. ദേശീയപാതയിൽ മാധവാ ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു അപകടം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ബിജു സിപിഐ കുമാരപുരം കാട്ടിൽ മാർക്കറ്റ് ബ്രാഞ്ച് അംഗമായിരുന്നു. അമ്മ: വിജയമ്മ.ഭാര്യ :അർച്ചന. മക്കൾ : ആർച്ച, അഭിനവ്.
പിക് അപ് വാൻ സ്കൂട്ടറിനു പിന്നിലിടിച്ച് ഗൃഹനാഥൻ മരിച്ചു
അമ്പലപ്പുഴ:പിക്കപ്പ് വാൻ സ്കൂട്ടറിനു പിന്നിലിടിച്ച് ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കട്ടക്കുഴി കൃഷ്ണമംഗലം വീട്ടിൽ ചന്ദ്രബോസ് (69) ആണ് മരിച്ചത്. കരുമാടിയിൽ മകൾ നടത്തുന്ന ക്ലിനിക്കിന് സമീപം ചൊവ്വ രാത്രി 11.30 ഓടെയായിരുന്നു അപകടം.
ചന്ദ്രബോസിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കൊച്ചുമകൻ ആർജിത്ത് സത്യ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: പരേതയായ ശ്രീകുമാരി. മക്കൾ: ഡോ. ജ്യോതിക സി ബോസ്. മരുമകൻ: സത്യജിത്ത് (എറണാകുളം നഗരസഭ).
Last Updated Feb 8, 2024, 4:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]