
മദീന-ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ കൊല്ലം സ്വദേശി മദീനയില്‍ നിര്യാതനായി. കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ കാഷ്യര്‍ ആയിരുന്ന സലിം മന്‍സിലില്‍ ബഷീര്‍ അഹ്മദ് എന്ന സലിം (69) ആണ് മരിച്ചത്.
ഖത്തറിലുള്ള മകന് ഡോ. മുഹമ്മദ് ഹുസൈനോടൊപ്പം കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിലായിരുന്നു. തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയില്‍ നമസ്കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ബന്ധുക്കളും മറ്റും ചേര്‍ന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം.
ഭാര്യ താജുന്നീസ ബീവിയും ഖത്തറിലുള്ള മകന് ഡോ. മുഹമ്മദ് ഹുസൈനും കുടുംബവും കൂടെയുണ്ട്.
മറ്റു മക്കളായ മുഹമ്മദ് സുല്‍ഫിക്കര്‍ (അയ് ദാന്‍ ഗ്ലോബല്‍, കൊല്ലം), മുഹമ്മദ് നൗഫല്‍ ( ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്) എന്നിവര്‍ അടുത്ത ദിവസം നാട്ടില്‍ നിന്ന് മദീനയിലെത്തുമെന്നും ശേഷം മൃതദേഹം വെള്ളിയാഴ്ച മദീനയില്‍ തന്നെ ഖബറടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
സഹോദരങ്ങള്‍: അഹ്ദ് കബീര്‍, താജ്മല്‍ ഹുസൈന്, മഹ്റുന്നിസ, നൂര്ജഹാന്, പരേതയായ ജമീല. മരുമക്കള്‍: സിസ്ന സുല്‍ഫി, തസ്നീം നൗഫല്‍, ഫിര്‍ദൗസ് ഹുസൈന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]