ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് തമന്ന ഭാട്ടിയ. പിന്നീട് തെലുങ്കിൽ എത്തിയ താരം പയ്യ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു.
വലിയൊരു കരിയർ ബ്രേക്ക് ആയിരുന്നു താരത്തിന് പിന്നീട് ലഭിച്ചത്. മലയാളം ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ച തമന്നയുടെ ഡാൻസിന് പ്രത്യേകം ആരാധകർ തന്നെയുണ്ട്.
തെന്നിന്ത്യയിൽ ശ്രീലീല കഴിഞ്ഞാൽ അതി ഗംഭീരമായി ഡാൻസ് കളിക്കുന്ന നടി തമന്ന ഭാട്ടിയ ആണെന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോഴിതാ തമന്നയുടെ ഒരു ഡാൻസ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം.
ഗോവയിൽ വച്ച് നടന്ന ന്യൂ ഇയർ പരിപാടിയിൽ തമന്ന പെർഫോം ചെയ്തിരുന്നു. സൂപ്പർ ഹിറ്റ് ഗാനം ആജ് കി രാത്തിന് അടക്കം ആറ് മിനിറ്റ് ആണ് തമന്ന നൃത്തം ചെയ്തത്.
ഇത്തരത്തിൽ ഒരു മിനിറ്റിന് ഒരുകോടി എന്ന കണക്കിൽ ആറ് മിനിറ്റിന് ആറ് കോടിയാണ് തമന്ന പ്രതിഫലമായി വാങ്ങിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2025 ഡിസംബർ 31ന് ഗോവയിലെ ബാഗ ബീച്ചിൽ വച്ചായിരുന്നു തമന്നയുടെ പ്രോഗ്രാം.
ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അരൺമനൈ 4 ആണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
സുന്ദർ സി സംവിധാനം ചെയ്ത ചിത്രം സുന്ദർ, തമന്ന ഭാട്ടിയ, റാഷി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, വിടിവി ഗണേഷ്, ഡൽഹി ഗണേഷ് തുടങ്ങി നിരവധി താരങ്ങള് അണിനിരന്നിരുന്നു. നിലവിൽ ഹിന്ദിയിലെ സിനിമകളുടെ തിരിക്കിലാണ് താരമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ബോളിവുഡ് പടങ്ങളിലാണ് തമന്ന ഇപ്പോൾ അഭിനയിക്കുന്നത്.
ഒപ്പം വിവിധ പ്രോജക്ടുകളിൽ ഐറ്റം ഡാൻസ് അടക്കം തമന്ന സൈൻ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

