
.news-body p a {width: auto;float: none;}
തിരുവനന്തപുരം: തുടർച്ചയായി നാലാം തവണയും ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ് സ്വന്തമാക്കി സങ്കീർത്തന കെ. വിജയം മനസിലുറപ്പിച്ചാണ് പാലക്കാട് വാടാനങ്കുറിശി ജിഎച്ച്എസ്എസിൽ നിന്ന് തിരുവനന്തപുരത്തേക്ക് സങ്കീർത്തന എത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യത്തിലും സങ്കീർത്തന എ ഗ്രേഡ് നേടിയിരുന്നു.
കാലടി ശങ്കരാചാര്യ കോളേജിൽ അദ്ധ്യാപികയായിരുന്ന കലാമണ്ഡലം വേണിയുടെയും കലാമണ്ഡലം മൃദംഗം വിഭാഗത്തിലെ ഷൈജുവിന്റെയും മൂത്തമകളാണ്. ഗവേഷണത്തിന്റെ തിരക്കുകളെല്ലാം മാറ്റിവച്ചാണ് വേണി മകൾക്കൊപ്പം എത്തിയത്. ഇളയ മകൾ സൗപർണികയും കലാകാരിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നൃത്തത്തിൽ ആദ്യ ഗുരു അമ്മയാണെങ്കിലും ഇപ്പോൾ കലാക്ഷേത്ര അമൽനാഥിന്റെ ശിഷ്യയാണ്. കഴിഞ്ഞ അഞ്ച് വർഷമായി എൻജെ നന്ദിനിയാണ് ശാസ്ത്രീയ സംഗീതത്തിൽ ഗുരു. സൂര്യ ഫെസ്റ്റിവലിൽ വേണി മോഹിനിയാട്ടം ചെയ്തപ്പോൾ നട്ടുവാങ്കം ചെയ്തത് മകളായിരുന്നു. അമ്മയ്ക്കുവേണ്ടി പല വേദികളിലും പാടാറുമുണ്ട്.