
.news-body p a {width: auto;float: none;}
ശബരിമല: മകരവിളക്ക് ഉത്സവ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് പരിഗണിച്ച് ശബരിമലയിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണമുണ്ടാകും. 12 മുതൽ 16 വരെയുള്ള ദിവസങ്ങളിലാകും നിയന്ത്രണം. സ്പോട്ട് ബുക്കിംഗ് ഇന്നുമുതൽ അയ്യായിരമായി നിയന്ത്രിച്ചിട്ടുണ്ട്. പൊലീസ് നിർദ്ദേശമനുസരിച്ചാണ് നിയന്ത്രണം. വെർച്വൽ ക്യൂ ബുക്കിംഗ് ജനുവരി 12ന് 60,000ഉം 13ന് 50,000, മകരവിളക്ക് ദിനമായ 14ന് 40,000 എന്നിങ്ങനെ നിജപ്പെടുത്തി. 15നും 16നും നിയന്ത്രിക്കണം എന്ന ദേവസ്വം ബോർഡ് അധികൃതരുടെ ആവശ്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
12ന് ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുക. 14ന് പുലർച്ചെ നിലയ്ക്കൽ ക്ഷേത്രത്തിലും നാലിന് ശബരീപീഠത്തിലും 5.30ന് ശരംകുത്തിയിലും 6.30ന് സന്നിധാനത്തും എത്തും. 6.45ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പല മേട്ടിൽ മകരവിളക്ക് ദർശിക്കാം. അന്നേദിവസം രാവിലെ 8.50നും 9.30നുമിടയിലാണ് മകരസംക്രമ പൂജ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
13,14 ദിവസങ്ങളിൽ പാണ്ടിതാവളത്തിൽ ഒരുനേരം 5000 പേർക്ക് എന്ന കണക്കിൽ അന്നദാനം നടക്കും. അന്നേദിവസം ആകെ 25,000 പേർക്കാണ് ഇവിടെനിന്നും ഭക്ഷണം നൽകുക. ശബരിമലയിൽ മണ്ഡലകാലത്ത് 41 ദിവസങ്ങളിലായി 32,49,756 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷം 28.42 ലക്ഷം പേരാണ് ദർശനത്തിനെത്തിയത്. ഈ കാലയളവിൽ 2,97,06,67,679 രൂപയാണ് വരുമാനം ലഭിച്ചത്.