
സമുദായത്തിലെ ഭിന്നതകള്‍ ഒഴിവാക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ഇരകോര്‍ത്ത് കാത്തിരിക്കുന്ന ചൂണ്ടയില്‍ സമുദായം വീഴരുത്. സമുദായമായി ബന്ധപ്പെട്ടത് എല്ലാം വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളന സമാപന വേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.
നമുക്കെതിരായ അജണ്ടകള്‍ തിരിച്ചറിയണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. നേരത്തെ സമസ്തയിലെ തര്‍ക്കങ്ങളില്‍ അതൃപ്തി പരസ്യമാക്കി അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് താന്‍ പോരെങ്കില്‍ മാറ്റണമെന്നും ഭിന്നിപ്പുണ്ടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Also :
മഹാന്മാര് കാണിച്ച മാര്‍ഗത്തോട് പിന്‍പറ്റുകയാണ് വേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്വേഷവും പരസ്പരവുമുള്ള പോരും അവസാനിപ്പിക്കണം. തര്‍ക്കം തുടങ്ങിയാല്‍ അടിച്ചമര്‍ത്താന്‍ പ്രയാസമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Sayyid Sadiq Ali Shihab Thangal says should be avoid disputes
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]