
യുവാക്കളായ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഫോളോവിംഗ് ഉള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഐഎഫ്എഫ്കെ വേദിയിലും മറ്റും ഒരു സൂപ്പര്‍താരത്തിന് ലഭിക്കുന്ന വരവേല്‍പ്പാണ് ലിജോയ്ക്ക് പലപ്പോഴും ലഭിക്കാറ്. ലിജോ ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തിന്റെ യുഎസ്പി. ജനുവരി 25 ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിക്കാറ്. ചിത്രത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ പോസ്റ്ററും അത്തരത്തില്‍ത്തന്നെ സ്വീകരിക്കപ്പെട്ടു.
ചിത്രത്തിലെ ഏറ്റവുമധികം കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഇന്നലെയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ലിജോ സൃഷ്ടിച്ചിരിക്കുന്ന സാങ്കല്‍പ്പിക ഭൂമികയിലുള്ള കഥാപാത്രമായി ഏറെ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അതുപോലെതന്നെയാണ് മറ്റ് അഭിനേതാക്കളും. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെ പോസ്റ്ററില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഹരീഷ് പേരടി. പോസ്റ്ററില്‍ ടൈറ്റിലിന്റെ ഇടതുവശത്തായാണ് ഹരീഷിന്റെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഇന്നുവരെ പ്രത്യക്ഷപ്പെടാത്ത തരത്തിലാണ് ഹരീഷ് പേരടിയുടെയും ഗെറ്റപ്പ്.
“ഏതോ ഒരു കാലത്തിലൂടെയും മറ്റേതോ ഒരു ഭൂമികയിലൂടെയും കഥാപാത്രമായി നടന്ന ആ വഴികളിലൂടെ, കഥാപാത്രമല്ലാതെ വീണ്ടും അതേ വഴികളിലൂടെ ഊരും ഉറവയും കാണാൻ വന്ന ഒരു കുട്ടിയായി നടക്കണം എന്ന് ഞാൻ അപൂർവ്വമായേ ആഗ്രഹിച്ചിട്ടുള്ളൂ. മലൈക്കോട്ടൈ വാലിബൻ”, തന്റെ കഥാപാത്രത്തിന്റെ ചിത്രത്തിനൊപ്പം ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Last Updated Jan 7, 2024, 11:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]