
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; നയൻതാര ചിത്രത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്
സ്വന്തം ലേഖിക
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് തെന്നിന്ത്യൻ താരം നയൻതാര അഭിനയിച്ച ചിത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുംബൈ പോലീസ്.
നയൻതാര നായികയായി എത്തിയ ‘അന്നപൂരണി’ എന്ന ചിത്രത്തിനെതിരെയാണ് ആരോപണം.
ചിത്രത്തിലെ നായകകഥാപാത്രമായ ജയ് ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളായിരുന്നുവെന്ന് പറയുന്നുണ്ടെന്നും ഇത് മതവികാരം വൃണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് പരാതിയുമായി ഹിന്ദു ഐടി സെല്‍ പരാതിയുമായി എത്തിയത്.
ഒരു പാചകക്കാരിയാകാൻ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പെണ്കുട്ടിയായിട്ടാണ് നയൻതാര ചിത്രത്തില്‍ എത്തുന്നത്. ഒരു ക്ഷേത്ര പൂജാരിയുടെ മകള്‍ ആയതിനാല്‍, നോണ്‍-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാൻ അന്നപൂരണിയെന്ന നായിക കഥാപാത്രം ബുദ്ധിമുട്ടുന്നതും സിനിമയുടെ പശ്ചാത്തലമാകുന്നുണ്ട്.
ചിത്രത്തിലെ ഒരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്ബ് സ്കാര്‍ഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്കരിക്കുന്നുണ്ടെന്നും ഈ രംഗം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ആരോപണം.
പാചകം ചെയ്യുന്നതിന് മുമ്ബ് നിസ്കരിക്കുമ്ബോള് തന്റെ ബിരിയാണിക്ക് അസാധാരണമായ രുചിയുണ്ടായിരുന്നുവെന്ന് കോളേജിലെ ഒരു സുഹൃത്ത് നയൻതാരയുടെ കഥാപാത്രത്തിനോട് പറയുന്ന രംഗമുണ്ടെന്നും ഹിന്ദു ഐടി സെല്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഡിസംബര്‍ 1 നാണ് അന്നപൂരണിയെന്ന ചിത്രം തീയേറ്ററുകളില്‍ എത്തിയത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നയൻതാര, ജയ്, എന്നിവര്‍ക്കൊപ്പം സത്യരാജും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]